വോട്ടർ പട്ടിക : വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഹെൽപ്പ് ഡെസ്ക് തുറന്നു
വോട്ടർ പട്ടികയിൽ പേരു ചേർക്കൽ, തിരുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് സേവനം നല്കാൻ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഈ മാസം 28 വരെ അവസരമുണ്ട്.
18 വയസ്സ് പൂർത്തിയായവർക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനും, 17 വയസ്സ് പൂർത്തിയായവർക്ക് മുൻകൂറായി വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനും അപേക്ഷിക്കാം. എന്നാല്‍ 17 വയസുള്ള അപേക്ഷകർ 18 വയസ്സ് പൂർത്തിയാകുന്നതിനനുസരിച്ച് മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉൾപ്പെടുത്തുകയുള്ളു.
തിരിച്ചറിയില്‍ കാർഡിലെ തെറ്റ് തിരുത്തല്‍, മേൽവിലാസത്തിലെ മാറ്റം, വോട്ടർ കാർഡ് മാറ്റം, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തല്‍ എന്നീ ആവശ്യങ്ങൾക്ക് വില്ലേജ്/ താലൂക്ക് ഓഫീസുകളിലെ ഹെൽപ് ഡെസ്ക് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
ഇ-സേവന കേന്ദ്രങ്ങള്‍ മുഖേനയോ, www.voters.eci.gov.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെൽപ് ലൈന്‍ ആപ്പ് മുഖേനയോ ബി.എല്‍.ഒ മാരുടെ സഹായത്തോടുകൂടിയോ അപേക്ഷകള്‍ നൽകാം.മരണപ്പെട്ട് പോയവരെയും,സ്ഥലം മാറി പോയവരെയും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവർ അപേക്ഷകൾ നൽകേണ്ടതാണ്.
പട്ടികവർഗ വിഭാഗത്തിൽ നിന്നും പുതുതായി പേര് ചേർക്കാൻ തിങ്കളാഴ്ച്ച (23.11.2024) നങ്ക വോട്ട് കാമ്പയിൻ ദിനമായി ആചരിക്കും. ഇതിൻ്റെ ഭാഗമായി എസ് ടി പ്രൊമോട്ടർമാർ വീടുകളിലെത്തി പേര് ചേർക്കും. കോളജുകളിലെ പതിനെട്ട് വയസുകഴിഞ്ഞ എല്ലാ വിദ്യാർത്ഥികളെയും വോട്ടർ പട്ടികയിൽ ചേർക്കാൻ സബ് കളക്ടർ അനൂപ് ഗാർഗിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
- Log in to post comments