Post Category
ജില്ലാ ക്ഷീരസംഗമത്തിന് ലോഗോ ക്ഷണിച്ചു
ഡിസംബര്‍ 16, 17 തീയതികളില്‍ പുന്നപ്ര മാര്‍ഗ്രിഗോറിയസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആലപ്പുഴ ജില്ലാ ക്ഷീരസംഗമം പരിപാടിക്ക് ഉചിതമായ ലോഗോ തിരഞ്ഞെടുക്കുന്നതിന് മല്‍സരം സംഘടിപ്പിക്കുന്നു. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ആശയം ഉള്‍പ്പെടുത്തിയാണ് ലോഗോ തയ്യാറാക്കേണ്ടത്. തയ്യാറാക്കിയ ലോഗോ നവംബര്‍ 29 ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി dairalpyjks@gmail.com എന്ന മെയിലില്‍ ലഭിക്കണം. ലോഗോയോടൊപ്പം അയക്കുന്ന വ്യക്തിയുടെ പേര്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ ചേര്‍ത്തിരിക്കണം. ലോഗോ മുന്‍പ് പ്രസിദ്ധീകരിച്ചതോ മറ്റു മല്‍സരങ്ങള്‍ക്ക് അയച്ചതോ ആയിരിക്കരുത്. നവംബര്‍ 30 ന് രാവിലെ 11 മണിക്ക് ക്ഷീരസംഗമം സെലക്ഷന്‍ കമ്മിറ്റി ലഭിച്ച ലോഗോകള്‍ പരിശോധിച്ച് മികച്ചതിന് സമ്മാനം നല്‍കും.
date
- Log in to post comments