Post Category
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഒടുക്കാന്‍ അവസരം
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സോഫ്റ്റ് വെയറും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സോഫ്റ്റ് വെയറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്. പരിവാഹന്‍ ഡി-ലിങ്ക് ചെയ്ത കാലയളവില്‍ ഉടമ വിഹിതം കുടിശ്ശിക വരുത്തിയ വാഹന ഉടമകള്‍ക്ക് ക്ഷേമനിധി ഉടമാ വിഹിത കുടിശ്ശിക 4 തവണകളായി ഒടുക്കുന്നതിന് ബോര്‍ഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വാഹന ഉടമകള്‍ അതത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ചെയര്മാന് കെ കെ ദിവാകരന് അറിയിച്ചു.
date
- Log in to post comments