Skip to main content

പി.ജി ഹോമിയോപ്പതി : ഓപ്ഷൻ നൽകാം

        2024-25 അധ്യയന വർഷത്തെ പി.ജി ഹോമിയോപ്പതി കോഴ്‌സുകളിലേയ്ക്കുളള ഒന്നാം ഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് വിദ്യാർത്ഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. കോഴ്‌സുകളിലേയ്ക്കുളള പ്രവേശനത്തിന് പരിഗണിക്കുന്നതിന് യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ  www.cee.kerala.gov.in വെബ്‌സൈറ്റിൽ   നവംബർ 25ന് ഉച്ചക്ക്  12 മണിവരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.  വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300.

പി.എൻ.എക്സ്. 5260/2024

date