Skip to main content

കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് ഡിസംബർ 9 മുതൽ ജനുവരി 13 വരെ

പൊതുജനങ്ങളുടെ പരാതിപരിഹാരത്തിന്  മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് 'കരുതലും കൈത്താങ്ങു'മായി സർക്കാർ. ഡിസംബർ 9 മുതൽ ജനുവരി 13 വരെ നടക്കുന്ന അദാലത്തിന് വിവിധ മന്ത്രിമാർക്ക് ചുമതല നൽകിയും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടും  പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും താലൂക്ക് ആസ്ഥാനങ്ങളിൽ അദാലത്ത് നടക്കുക. അദാലത്തുകളുടെ നടത്തിപ്പിനും സംഘാടനത്തിനും അതത് ജില്ലാ കളക്ടർമാർക്കാണ്  ചുമതല.

 

അദാലത്തിൽ  പരിഗണിക്കുന്ന വിഷയങ്ങൾ

 

·ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്അതിർത്തി നിർണ്ണയംഅനധികൃത നിർമ്മാണംഭൂമി കയ്യേറ്റംഅതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)

·സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ

·കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർനികുതി)

·വയോജന സംരക്ഷണം

·പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ

·മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ

·ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസംധനസഹായംപെൻഷൻബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ

·പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം

·പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും

·റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്)

·കാർഷിക വിളകളുടെ സംഭരണവും വിതരണവുംവിള ഇൻഷുറൻസ്കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ

·വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായംമേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ

·ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ

·വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി

·ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ

·വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം

·വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ

·തണ്ണീർത്തട സംരക്ഷണം

·അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്

·എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ

·പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം

 

പരിഗണിക്കാത്ത വിഷയങ്ങൾ

 

·നിർദ്ദേശങ്ങൾഅഭിപ്രായങ്ങൾ

·ലൈഫ് മിഷൻ

·ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങൾ

·വായ്പ എഴുതി തള്ളൽ

·പോലീസ് കേസുകൾ

·ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾതരംമാറ്റം)

·മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ

·സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള)

·ജീവനക്കാര്യം (സർക്കാർ)

·റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ 'കരുതലും കൈത്താങ്ങുംഎന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്  മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്തുന്നത്.

പി.എൻ.എക്സ്. 5272/2024

date