നാഷണൽ ആയുഷ് മിഷനിൽ നാച്ചുറോപ്പതി ദിനാചരണം
നാഷണൽ ആയുഷ് മിഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല നാച്ചുറോപ്പതി ദിനാചരണം നടത്തി. രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ സജിത് ബാബു ഐഎഎസ് ദിനാചരണം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നാച്ചുറോപ്പതി യോഗ ചികിത്സാ സമ്പ്രദായത്തിൻ്റെ വികസനത്തിന് പല പ്രൊജക്ട്ടുകളും നാഷണൽ ആയുഷ് മിഷൻ ആസൂത്രണം ചെയ്തിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ജോയിൻ്റ് ഡയറക്ടർ ഡോ സലജ കുമാരി പി.ആർ അധ്യക്ഷത വഹിച്ചു.
ഡിപ്പാർട്ട്മെൻ്റ് ഓഫ് ആയുർവേദ മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ.ടി.ഡി ശ്രീകുമാർ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ഡിഎംഒ ഡോ. അജിത അതിയേടത്ത്, ഹോമിയോപ്പതി ഡിഎംഒ ഡോ. പ്രിയദർശിനി, ഇന്ത്യൻ നാച്യൂറോപ്പതി ആൻഡ് യോഗ ഗ്രാജുവേറ്റ് മെഡിക്കൽ അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡൻ്റ് ഡോ. ദിനേശ് കർത്ത എന്നിവർ സംസാരിച്ചു. ഡോ സുജിത് എസ് ആർ, ഡോ സോണിയ അനു എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സെടുത്തു.
- Log in to post comments