ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്- ജല ബജറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
എറണാകുളം ജില്ലയിലെ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍, വരാപ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ തയ്യാറാക്കിയ ജലബജറ്റ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു.
ഞാറ്റുവേലകളെ ആശ്രയിച്ച് കൃത്യമായ കാര്‍ഷിക കലണ്ടര്‍ പ്രകാരം കൃഷി ചെയ്തുവന്നിരുന്ന കേരളത്തില്‍ ജലമേഖലയിലെ സുസ്ഥിരത തിരികെകൊണ്ടുവരേണ്ടത് അനിവാര്യമാണ്.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നത്. സി ഡബ്യു ആര് ഡി എം, ജലവിഭവ വകുപ്പ് എന്നിവ ഹരിതകേരളം മിഷനുമായി ചേര്‍ന്ന് തയ്യാറാക്കിയ പ്രായോഗിക മാര്‍ഗരേഖ ഉപയോഗിച്ചാണ് ജല ബജറ്റ്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം. ആര് രാധാകൃഷ്ണന്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം
മനാഫ്, കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്,കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍,ഹരിതകേരളം മിഷന് ജില്ലാകോര്‍ഡിനേറ്റര്‍ എസ് രഞ്ജിനി,ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments