Skip to main content

ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന'; വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 50,000 രൂപ പദ്ധതി തുകയുളള 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന'ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് വിവിധ ജില്ലകളിലെ പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും 18 നും 50 നും മധ്യേ പ്രായമുളളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. അനുവദനീയമായ വായ്പ തുകയ്ക്കുളളില്‍ വിജയ സാധ്യതയുളള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി /മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴുകെ) ഗുണഭോക്താവിന് ഏര്‍പ്പെടാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കേണ്ടതാണ്. വായ്പാ തുക നാല് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച് വര്‍ഷംകൊണ്ട് തിരിച്ചടക്കേണ്ടതാണ്. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2302663.

date