Skip to main content

തൊഴില്‍പരിശീലന കോഴ്‌സ് ഓറിയന്റേഷന്‍ ക്ലാസ് 27 ന്

ആലപ്പുഴ ജില്ലാഭരണകൂടവും ആസ്റ്റര്‍മെഡിസിറ്റിയും സംസ്ഥാന നൈപുണ്യ വികസന മിഷനും ചേര്‍ന്നു നടത്തുന്ന ജനറല്‍ ഡ്യൂട്ടി-നഴ്‌സിംഗ് അസിസ്റ്റന്റ് /വൃദ്ധപരിചരണം-കിടപ്പു രോഗീ പരിചരണം എന്നീ തൊഴില്‍ പരിശീലന കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് നവംബര്‍ 27  ന് നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ മൂന്നു സെക്ഷനുകളിലായി കളക്ടറേറ്റിലുള്ള ദേശീയ സമ്പാദ്യം ഹാളിലാണ് ക്ലാസ് നടക്കുക. ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അവരുടെ ടൈം സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് നവംബര്‍ 23 മുതല്‍ 25 വരെ (രാവിലെ 10 മണി മുതല്‍ 5 മണി വരെ)  8592064649, 9526108535 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തി ടൈം സ്ലോട്ടുകള്‍ ക്രമീകരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു.

 

date