കൂടിക്കാഴ്ച ഡിസംബര്‍ 12 ന്
ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍/ ഡിസ്പെന്‍സറികള്‍ /ഹോമിയോപ്പതി വകുപ്പിലെ വിവിധ പ്ലാന്‍ ഫണ്ട് പ്രൊജക്റ്റുകളിലും പ്രതീക്ഷിത ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് ഡിസംബര്‍ 12 ന് കൂടിക്കാഴ്ച നടത്തും. യോഗ്യത: എന്‍. സി. പി. (നേഴ്സ് കം ഫാര്‍മസിസ്റ്റ് /സി.സി.പി (സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി) (ഹോമിയോ) കോഴ്സ് പാസ്സായിരിക്കണം. പ്രായപരിധി: 18 നും 45 നുമിടയില്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് /തിരിച്ചറിയല്‍ കാര്‍ഡ്/ ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍ രേഖകളും, പകര്‍പ്പുകളും സഹിതം ഡിസംബര്‍ 12 ന് രാവിലെ 10 ന് ഇരുമ്പുപാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോമിയോപതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോൺ : 0477 2262609
- Log in to post comments