Skip to main content

വനിതാ വികസന കോര്‍പ്പറേഷന്‍ അതിവേഗ വായ്പ്പകള്‍ നല്‍കുന്നു

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ ​​അതിവേഗ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ ​വായ്പ്പകള്‍ നല്‍കുന്നു.​ നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് 4-5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 4-9 ശതമാനം പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്.  മൈക്രാഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസ് ന് 4-5ശതമാനം പലിശനിരക്കില്‍ 3 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുന്നതാണ്.  www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ആലപ്പുഴ ജില്ല. ഓഫീസില്‍ ​സമർപ്പിക്കണം. കൂടാതെ നിശ്ചിത വരുമാന പരിധിയിലുള്ള 16 നും 32 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 3-8 ശതമാനം പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വായ്പ നല്‍കുന്നത്. അപേക്ഷകള്‍ക്കും വിശദവിവരത്തിനും ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 9496015012

date