Skip to main content

സായുധസേന പതാക ദിനം ഡിസംബര്‍ ഏഴിന്

ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 93-മത് ജില്ലാ സൈനിക ബോര്‍ഡിന്റെയും 2024 വര്‍ഷത്തെ സായുധസേന പതാക നിധി ആലോചനയോഗവും  കളക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍  നടന്നു. ജില്ലയില്‍ സായുധസേന പതാകദിനം ഡിസംബര്‍ 7 ന്  ജില്ലാ പഞ്ചായത്ത്  കോൺഫറൻസ്  ഹാളില്‍  നടക്കും ഇതിനോടനുബന്ധിച്ച് നടക്കു സ്റ്റാമ്പ് കളക്ഷനില്‍ 20.40 ലക്ഷം രൂപ സമാഹരിക്കും. പത്തുരൂപ വിലയുള്ള  ടോക്കൺ ഫ്ലാഗ്, 20 രൂപ വിലയുള്ള കാര്‍ ഫ്ലാഗ്,  100 രൂപ വിലയുള്ള കാര്‍ സ്റ്റിക്കറുകളും ആണ് വിതരണം ചെയ്യുക.പതാക വില്‍പ്പനയിലൂടെ  സമാഹരിക്കുന്ന തുക യുദ്ധത്തില്‍ വീരചരമം പ്രഖ്യാപിച്ച ജവാന്മാരുടെ ആശ്രിതരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും വിമുക്തഭടന്മാരുടെയും പുനരധിവാസത്തിനായി ഉപയോഗിക്കും.  ജില്ലാ സൈനിക ബോര്‍ഡ് മീറ്റിങ്ങില്‍ ജില്ലയില്‍ നിന്നും 21 പേര്‍ക്കും സ്റ്റേറ്റ് ബെനവലന്റ് ഫണ്ടില്‍ നിന്നും 45 പേര്‍ക്കും ജില്ലാ   ബെനവലന്റ് ഫണ്ടില്‍ നിന്നും സഹായം അനുവദിച്ചു.

ഡെപ്യൂട്ടി കളക്ടർ  (ഡി.എം) സി. പ്രേംജി അധ്യക്ഷത വഹിച്ചു.  ജില്ലാ സൈനികക്ഷേമ ഓഫീസര്‍ വി. സുധാകരന്‍, ജില്ലാ സൈനിക ബോര്‍ഡ് ഉപാധ്യക്ഷന്‍ മേജര്‍ (റിട്ട ) ധനപാലന്‍ മറ്റു വകുപ്പ് മേധാവികള്‍, ജില്ലാ സൈനിക ബോര്‍ഡ് അംഗങ്ങള്‍ എിവര്‍ പങ്കെടുത്തു.
 

date