Skip to main content

അന്താരാഷ്ട്ര ദുരന്ത ലഘൂകരണദിനം ആപതാമിത്ര വളണ്ടിയര്‍മാര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കി

ലോക്കല്‍ ലീഡര്‍ ചാമ്പ്യന്‍ പട്ടം നേടിയ വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവനെ അനുമോദിച്ചു

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരത്തോടനുബന്ധിച്ച് ജില്ലയിലെ ആപതാമിത്ര അംഗങ്ങള്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കി. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എ.ഡി.എം പി. അഖില്‍  ഉദ്ഘാടനം ചെയ്തു. ദുരന്ത മുഖത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കെട്ടുറപ്പ് നല്‍കുന്നതിനായി മുന്നില്‍നില്‍ക്കുന്ന യുവ വളണ്ടിയര്‍മാരായ ആപതാ മിത്ര അംഗങ്ങള്‍ വളരെ വലിയ സേവനമാണ് സമൂഹത്തിനായി ചെയ്യുന്നതെന്ന് എ.ഡി.എം പറഞ്ഞു. രാജ്യത്തിന് മാതൃകയായി ഫിലിപ്പൈന്‍സിലെ മനിലയില്‍ നടന്ന ഏഷ്യ-പസഫിക് മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ സമ്മേളനത്തില്‍ ലോക്കല്‍ ലീഡര്‍ ചാമ്പ്യന്‍ പട്ടം നേടിയ വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവനെ യോഗം അനുമോദിച്ചു. എഡി എം ഉപഹാരം നൽകി. 

ബണ്ടിന് സമീപം കണ്ടല്‍കാടുകള്‍ വെച്ച് പിടിപ്പിച്ചും കടലോരങ്ങളില്‍ 75000 കാറ്റാടി മരങ്ങള്‍ വെച്ച് പിടിപ്പിച്ചും. മണ്‍ തിട്ടയൊരുക്കി കയര്‍ ഭൂ വസ്ത്രം വിരിച്ചതുമായ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന് ലോക്കല്‍ ലീഡര്‍ ചാമ്പ്യന്‍ പട്ടം ലഭിച്ചത്. തികച്ചും തൊഴിലുറപ്പ് ജീവനക്കാരെ മാത്രം ഉപയോഗപ്പെടുത്തി തീരസംരക്ഷണത്തിനും ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ പരിശ്രമങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണിതെന്ന് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ ബി.രാജ്, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.വി പ്രഭാകരന്‍, പി.വി പവിത്രന്‍, കളക്ടറേറ്റ് ദുരന്ത നിവാരണം ജൂനിയർ സൂപ്രണ്ട് പി.വി രാജന്‍, ആപതാമിത്ര വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 18ന് നടത്താനിരുന്ന ചടങ്ങ് നീലേശ്വരം വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് നീട്ടിവെച്ചതായിരുന്നു.
 

date