Skip to main content
മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച കന്നുകാലി സെന്‍സസ് പരിശീലനം മഞ്ഞാടി പക്ഷിരോഗ നിര്‍ണയകേന്ദ്രത്തില്‍ മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കന്നുകാലി സെന്‍സസ് പരിശീലനം

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് കന്നുകാലി സെന്‍സസ് പരിശീലനം സംഘടിപ്പിച്ചു. വളര്‍ത്തു മൃഗങ്ങള്‍, തെരുവു നായകള്‍, നാട്ടാനകള്‍ എന്നിവയുടെ കണക്കെടുപ്പാണിത്. 920 വാര്‍ഡുകളിലെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വിവരം ശേഖരിക്കും. മഞ്ഞാടി പക്ഷിരോഗ നിര്‍ണയകേന്ദ്രത്തില്‍ മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജെ. ഹരികുമാര്‍ അധ്യക്ഷനായി.

date