അയ്യൻകാളി സ്കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു
സാമ്പത്തികമായിപിന്നാക്കം നിൽക്കുന്ന എന്നാൽ പഠനത്തിൽ സമർത്ഥരുമായ പട്ടികജാതി വിഭാഗ വിദ്യാർഥികൾക്കായുള്ള അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്പ്മെന്റ് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
2023-24 അധ്യയന വർഷം സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ 4,7 ക്ലാസ്സുകളിൽ പഠിച്ചിരുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം .വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് മാർക്ക് നേടിയവരായിരിക്കണം. പട്ടികജാതിയിലെ ദുർബല വിഭാഗങ്ങളായ വേടൻ,നായാടി,കള്ളാടി,അരുന്ധതിയാർ ചക്ലിയർ സമുദായത്തിലെ വിദ്യാർഥികൾക്ക് ബി ഗ്രേഡ് ഉള്ളവർക്കും അപേക്ഷിക്കാം അപേക്ഷകർ സ്കീം കാലയളവിൽ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠനം തുടരുന്നവരുമായിരിക്കണം.
രക്ഷിതാക്കളുടെ വാർഷിക വരുമാനം 100000/- രൂപയിൽ കവിയാൽ പാടില്ല. താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്നതിന് റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റും വർഷാവസാന പരീക്ഷയുടെ (ക്ലാസ്സ് 4 ക്ലാസ്സ് 7) മാർക്ക് ലിസ്റ്റും സ്കൂൾ അഡ്മിഷൻ പ്രകാരമുള്ള വിവരങ്ങളും ( ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയത്) കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് (സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയത്) എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസർമാർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി നവംബർ 30. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ജില്ലയിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നോ, എസ്.സി പ്രമോട്ടറിൽ നിന്നോ ലഭിക്കുന്നതാണ്. ഫോൺ 04862 296297.
- Log in to post comments