പത്രപ്രവര്‍ത്തക/പത്രപ്രവര്‍ത്തകേതര പെന്ഷന് ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30നകം നല്‍കണം
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രപ്രവര്‍ത്തക - പത്രപ്രവര്‍ത്തകേതര പെന്ഷന് വാങ്ങുന്നവര്‍ 2024 നവംബര്‍ 30നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നവംബര്‍ മാസത്തെ തീയതിയിലുള്ള 'ജീവന് പ്രമാണി'ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ, നവംബര്‍ മാസത്തെ തീയതിയിലുള്ള ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റോ ആണ് ഹാജരാക്കേണ്ടത്. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക prd.kerala.gov.in/en/forms എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതിലെ രണ്ടാം ഭാഗത്ത് പെന്‍ഷണറുടെ നിലവിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സ്വയം സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്. 'ജീവന് പ്രമാണ്' സമര്‍പ്പിക്കുന്നവരും രണ്ടാം ഭാഗം പൂരിപ്പിച്ച് നല്‍കേണ്ടതാണ്.
ലൈഫ് സര്‍ട്ടിഫിക്കറ്റ് 2024 നവംബര്‍ 30നകം ഹാജരാക്കാത്തവരുടെ തുടര്‍ന്നുള്ള പെന്ഷന് വിതരണത്തില്‍ മുടക്കം വരുന്നതായിരിക്കും.
ഏത് ജില്ലയില്‍ നിന്നാണോ നിലവില്‍ പെന്ഷന് സംബന്ധമായ രേഖകള്‍ സമര്‍പ്പിക്കുന്നത് അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വേണം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ദൂതന് മുഖേന നല്കുന്ന പെന്‍ഷണര്‍മാര്‍ സ്വന്തം ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൂടി നല്‍കേണ്ടതാണ്. സംശയങ്ങള്‍ക്ക് ഡയറക്റ്ററേറ്റിലെ 0471-2517351 എന്ന ഫോണ്‍ നമ്പരിലോ, അതാത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ ബന്ധപ്പെടുക.
- Log in to post comments