Skip to main content

സൗജന്യ ലാപ്ടോപ്പ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം 25 ന്

        കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ ലാപ്ടോപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 25 ന് അയ്യങ്കാളി ഹാളിൽ വൈകിട്ട് നാലിന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോർഡ് ചെയർമാൻ കെ.കെ. ദിവാകരൻ, ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, മറ്റ് ഉദ്യോഗസ്ഥരും ബോർഡ് ഡയറക്ടർമാരും പങ്കെടുക്കും. ഫ്രണ്ട് ഓഫീസുകൾ വഴി പദ്ധതിയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിന് നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനുള്ള പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. കിയോസ്ക് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ നിർവഹിക്കും. കിയോസ്ക് സംവിധാനത്തിലൂടെ ഉടമാ-തൊഴിലാളി അംശാദായം ഒടുക്കുവരുത്തുന്നതിനും ഒടുക്കു വിവരങ്ങൾ അറിയുന്നതിനും ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനും സാധിക്കും. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2022-23 വർഷത്തേക്കുള്ള പദ്ധതിയുടെ ഭാഗമായി 197 പേർക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്യുന്നത്.

പി.എൻ.എക്സ്. 5275/2024

date