Skip to main content

72 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

 

 ജില്ലയിലെ 72 തദ്ദേശ സ്ഥാപനങ്ങളുടെ 2024-25 വാ൪ഷിക പദ്ധതി ഭേദഗതിക്ക് കൂടി അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ അധ്യക്ഷതയിൽ ചേ൪ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് പദ്ധതി ഭേദഗതിക്ക് അംഗീകാരം നൽകിയത്.

 20% ത്തിൽ താഴെ പദ്ധതി പുരോഗതി കൈവരിച്ച തദ്ദേശ സ്ഥാപനങ്ങൾ എത്രയും വേഗം പദ്ധതി വിനിയോഗം വേഗത്തിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അടുത്ത ആസൂത്രണ സമിതി യോഗത്തിന് മു൯പായി പദ്ധതി ചെലവഴിക്കൽ പരമാവധി വ൪ധിപ്പിക്കാ൯ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് നി൪ദേശിച്ചു.  ഹെൽത്ത് ഗ്രാന്റ് സ്കീം പദ്ധതി അവലോകനവും നടന്നു. കെട്ടിടമില്ലാത്ത സബ് സെന്ററുകൾക്ക് കെട്ടിട നി൪മ്മാണത്തിന് 22 പഞ്ചായത്തുകളിലായി 25 പദ്ധതിക ളാണുള്ളത്.
 
വാ൪ഷിക പദ്ധതി ഭേദഗതി അവസാനിക്കാ൯ നാലു മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ജില്ലയുടെ പദ്ധതി പുരോഗതി 21.11% ആണ്. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ തുളസി ടീച്ചർ, അനിത ടീച്ചർ, ദീപു കുഞ്ഞുകുട്ടി, ശാരദ മോഹൻ, അനിമോൾ ബേബി, ഷാന്റി എബ്രഹാം, എ എസ്  അനിൽകുമാർ, റീത്ത  പോൾ, മേഴ്‌സി ടീച്ചർ,  ക്ഷണിതാവ് പി. കെ. ചന്ദ്രശേഖരൻ, ജില്ലാ പ്ലാനിംഗ് ഓഫീസ൪ എം.എം. ബഷീ൪, തദ്ദേശ സ്ഥാപന അധ്യക്ഷന്മാ൪ തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തു.

date