Skip to main content

ഭരണഘടനാദിനാചരണം- ജസ്റ്റിസ് ജെ. ചെലമേശ്വർ മുഖ്യാതിഥി

സംസ്ഥാന പാർലമെന്ററികാര്യ വകുപ്പിൻ കീഴിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഗവ. ലോ കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭരണഘടനാദിനാചരണം ഗവ. ലോ കോളേജ് ഹാളിൽ നവംബർ 26ന് വൈകിട്ട് 4 മണിക്ക് നടക്കും. സുപ്രീകോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ മുഖ്യതിഥിയാകുന്ന ചടങ്ങിൽ മന്ത്രിമാരായ എം.ബി. രാജേഷ്, ഒ.ആർ കേളു, അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ, ഡോ. എ. സമ്പത്ത്, ഡോ.രാജുനാരായണ സ്വാമി, എസ്.ആർ ശക്തിധരൻ എന്നിവർ പങ്കെടുക്കും. പരിപാടിയിൽ ജസ്റ്റിസ് ജെ. ചെലമേശ്വർ ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ നിയമ വാഴ്ചയും ഭരണഘടനാപരമായ ഭരണനിർവ്വഹണവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയും തുടർ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യും. പരിപാടിയിൽ സാമൂഹ്യ-രാഷ്ട്രീയ-നിയമ രംഗത്തെ പ്രമുഖർ പൊതു-ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപക-വിദ്യാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ്. 5281/2024

date