അറിയിപ്പുകൾ
ടെൻഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടില്‍ 2023-24 സാമ്പത്തിക വര്‍ഷം അങ്കണവാടി സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡർ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 10 ന് ഉച്ചയ്ക്ക് രണ്ടു വരെ
ഫോണ്‍- 0484- 2952488, 9387162707
ഉടമവിഹിത കുടിശിക അടയ്ക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സോഫ്റ്റ് വെയറും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സോഫ്റ്റ് വെയറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്. പരിവാഹന്‍ ഡി-ലിങ്ക് ചെയ്ത കാലയളവില്‍ ഉടമവിഹിതം കുടിശിക വരുത്തിയ വാഹന ഉടമകള്‍ക്ക് നാല് തവണകളായി ഒടുക്കുന്നതിന് ബോര്‍ഡ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ചെയര്മാന് കെ.കെ.ദിവാകരന് അറിയിച്ചു.
ഫോണ്‍: 0484-2401632.
കാര്‍ഷിക യന്ത്രോപകരണങ്ങളുടെ സര്‍വ്വീസ് ആന്റ് റിപ്പയറിംഗ് ക്യാമ്പ്
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന, കാര്‍ഷിക യന്ത്രോപകരണങ്ങളുടെ സര്‍വ്വീസ് ആന്റ് റിപ്പയറിംഗ് ക്യാമ്പുകളുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലെ രണ്ടാം ഘട്ട ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നവംബര്‍ 26-ന് രാവിലെ 10 ന് നടത്തും. കര്‍ഷകരുടെയും കാര്‍ഷിക കൂട്ടായ്മകളുടെയും സ്വകാര്യ വ്യക്തികളുടെയും കേടു സംഭവിച്ച് പ്രവര്‍ത്തന രഹിതമായ കാര്‍ഷിക യന്ത്രസാമഗ്രികള്‍ ക്യാമ്പില്‍ പ്രവര്‍ത്തന നന്നാക്കി കൊടുക്കും. യന്ത്രങ്ങളുടെ റിപ്പയറിംഗും മൈനര്‍ റിപ്പയറുകള്‍ക്ക് ആവശ്യമായ സ്പെയര്‍ പാര്‍ട്സുകളുടെ വിലയും സൗജന്യമായിരിക്കും (പരമാവധി 1,000/). കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും അപേക്ഷിക്കാം.
ഫോണ്‍: 8943198880, 9496246073
ക്വട്ടേഷന്‍ ക്ഷണിച്ചു
മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുളള, ലോക്കര്‍ ഹാള്‍/ഓഫീസിന്റെ ഒന്നാം നമ്പര്‍, രണ്ടാം നമ്പര്‍ മുറികള്‍ 2025 ജനുവരി ഒന്നു മുതല്‍ 2025 ഡിസംബര്‍ 31 അര്‍ദ്ധ രാത്രി വരെ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
ഫോണ്‍: 0484 2397370.
വികസിത് ഭാരത് ക്വിസ് 2024- യുവാക്കള്‍ക്ക് അവസരം
നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗില്‍ പങ്കെടുക്കാന്‍ യുവതി യുവാക്കള്‍ക്ക് അവസരം.15 -29 വയസു വരെയുള്ളവര്‍ക്ക് നവംബര്‍ 25 നും ഡിസംബര്‍ 5 നും ഇടയില്‍ മേരാ യുവ ഭാരത് പ്ലാറ്റ് ഫോമില്‍ നടക്കുന്ന ഡിജിറ്റല്‍ ക്വിസില്‍ പങ്കെടുത്ത് തുടര്‍ ഘട്ടങ്ങളിലേക്ക് യോഗ്യത നേടാവുന്നതാണ്. വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് ജനുവരി 11, 12 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കും.
ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മൈ ഭാരത് പ്ലാറ്റഫോമിലും (https://mybharat.gov.in/), സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, നെഹ്റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുടെ ഓഫിസുകളില്‍ നിന്നും ലഭിക്കും.
ഫോണ്‍:0484-2422800/8714508255
- Log in to post comments