Skip to main content

ലോട്ടറി രംഗത്ത് ഉള്ളവര്‍ ക്ഷേമനിധി അംഗത്വം ഉറപ്പ് വരുത്തണം

ഭാഗ്യക്കുറി ക്ഷേമ നിധി ബോര്‍ഡിന്റെ പൂര്‍ണമായ ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കില്‍ മുഴുവന്‍ ലോട്ടറി ഏജന്റുമാരും വില്‍പ്പനക്കാരും ക്ഷേമനിധിയിൽ അംഗങ്ങളാകണമെന്ന് ടി ജെ വിനോദ് എം എല്‍ എ പറഞ്ഞു.
ക്ഷേമ നിധിയിൽ അംഗങ്ങളായവർക്കുള്ള സൗജന്യ യൂണിഫോം വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എറണാകുളം ടി കെ രാമകൃഷ്ണന്‍ സ്മാരക സാംസ്‌കാരിക കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ.

ലോട്ടറി ഏജന്റുമാരും വില്‍പ്പനക്കാരുമായിട്ടുള്ള ലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമം മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡ് ആവിഷ്കരിച്ചത്. അസുഖം, മക്കളുടെ വിവാഹം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ചുള്ള അവബോധം അംഗങ്ങള്‍ക്ക് ഉണ്ടാകണം.

കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന സേനാംഗങ്ങളാണ് ലോട്ടറി വില്‍പനക്കാരും ഏജന്റുമാരും. അവരുടെ ആവശ്യങ്ങള്‍ അറിയാനും അത് കേള്‍ക്കാനും പരിഹരിക്കാനും ക്ഷേമനിധി ബോര്‍ഡിൻ്റെ പ്രവര്‍ത്തനത്തിലൂടെ കഴിയണമെന്നും എം എല്‍ എ പറഞ്ഞു.

ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡ് അംഗം ഹഫ്‌സല്‍ സുലൈമാന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ എസ് പദ്മജ മേനോന്‍, റീജണല്‍ ജോയിന്റ് ഡയറക്ടര്‍ പി എ ഷാജു, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ എ നൗഷാദ് , സംഘടനാ പ്രതിനിധികളായ പി എസ് മോഹനന്‍, ബേബി തോമസ്, ബാബു കടമക്കുടി, എ എ അന്‍ഷാദ്, കെ എസ് ജഗദീഷ് , ജോര്‍ജ്ജ് കോട്ടൂര്‍, ജെയിംസ് അധികാരം, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഇന്‍ ചാര്‍ജ് പി എസ് സിജു, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ സഞ്ജീവ് കെ വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു.

date