Skip to main content

ചുമട്ടു  തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം പുതുക്കാന്‍ അവസരം 

കേരള ചുമട്ടു  തൊഴിലാളി ക്ഷേമ ബോര്‍ഡ്, സ്‌കാറ്റേഡ് വിഭാഗം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും  കുടിശ്ശിക വരുത്തി  അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പലിശ, പിഴ പലിശ എന്നിവ ഒഴിവാക്കി അംഗത്വം പുതുക്കുന്നതിനും 2018 മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. 

നവംബര്‍ 15ന് പിരായിരി പഞ്ചായത്തിലും  22ന് വടക്കഞ്ചേരി ഉപകാര്യാലയത്തിലും 27ന്  ചിറ്റൂര്‍ എ.എല്‍.ഒ. ഓഫീസിലും 30ന്  കോങ്ങാട് പഞ്ചായത്തിലും  ഇതുമായി ബന്ധപ്പെട്ട് മേള നടത്തും. സ്‌കാറ്റേഡ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ എ.എല്‍.ഒ. കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന രേഖ ,ആധാര്‍ കാഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അതത് ദിവസം കാംപ് നടക്കുന്ന സ്ഥലത്ത് എത്തണമെന്ന് കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ വിവരശേഖരണത്തിന്റെ ഭാഗമായി നിലവില്‍ അ0ഗത്വ0 ഉളള  എല്ലാവരു0 ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി കാംപുകളില്‍ എത്തണം. വിശദവിവരം . ഫോണ്‍ നമ്പര്‍.0491-2502835.  , 0491-2501237.
 

date