ഗാര്‍ഹിക കീടനാശിനി വില്പന : വിതരണക്കാര്‍ക്ക് ബോധവത്കരണം 13 മുതല്‍
ഗാര്‍ഹിക കീടനാശിനികളുടെ വില്‍പ്പന സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയിലും വില്പന - വിതരണക്കാര്‍ക്കിടയിലും ബോധവത്കരണം നടത്തുന്നതിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ജില്ലയില്‍ നവംബര്‍13 മുതല്‍ 18 വരെ കാംപെയ്ന് നടത്തുന്നു.
കീടനാശിനി വിഭാഗത്തില്‍പ്പെടുന്ന ഇത്തരം ഉലപന്നങ്ങളുടെ വിതരണത്തിലും വില്പനയിലും പാലിക്കേണ്ട നിയമാനുസൃത വ്യവസ്ഥങ്ങള്‍ , സുരക്ഷിത ഉപയോഗത്തിന്റെ പ്രാധാന്യം, കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചാണ് ബേ#ാധവത്കരണം .
ഇതിന്റെ ഭാഗമായി കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ അതത് പ്രദേശത്തെ ഗാര്‍ഹിക കീടനാശിനി വിതരണ റീട്ടെയില്‍ ഷോപ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ അവബോധം നടത്തും. ഇതുമായി ബന്ധപ്പെട്ട താഴെ പറയുന്ന നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുവാന്എല്ലാ വിതരണക്കാര്‍ക്കും വിലപ്നക്കാര്ക്കും നിര്‍ദ്ദേശം നല്‍കും.
* എല്ലാ ഗാര്‍ഹിക കീടനാശിനിവിതരണക്കാരും സംസ്ഥാന ലൈസന്‍സിങ് ഓഫീസില്‍ നിന്നും ലൈസന്‍സ് നേടണം.
* ലൈന്‍സന്‍സ് നേടുന്ന വിതരണക്കാര്‍. ലൈസന്‍സിന്റെ പകര്‍പ്പ് എല്ലാ ചില്ലറ വിലപ്നക്കാര്ക്കും (റീട്ടെയില്‍ ഷോപ്പുകള്‍) നല്കി വിലപനക്കാര് തങ്ങളുടെ കടകളില്‍ ലൈസന്‍സ് പ്രദര്‍ശിപ്പിക്കണം.
* ലൈസന്‍സിന്റെ പകര്‍പ്പ് ചില്ലറ വില്പനക്കാര് അതത് കൃഷിഭവനില്‍ നല്‍കണം.
* ഗാര്‍ഹിക കീടനാശിനികള്‍ വില്‍ക്കുന്ന റിട്ടെയില്‍ ഷോപ്പുകള്‍. ഇത്തരം കീടനാശിനി കള്‍ മറ്റ് ഉപഭോഗ ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം സ്റ്റോക്ക് ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. ഗാര്‍ഹിക കീടനാശിനികള്‍ക്ക് മാത്രമായി സുരക്ഷിതമായ പ്രത്യേക അലമാര അഥവാ മറ്റു സംവിധാനങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
- Log in to post comments