ആലംതുരുത്തി-വാമനപുരംറോഡ് ഉദ്ഘാടനം ചെയ്തു
പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കിയ ഇടിഞ്ഞില്ലം ആലംതുരുത്തി-വാമനപുരം റോഡിന്റെ ഉദ്ഘാടനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ നിര്‍വഹിച്ചു. ഗ്രാമീണമേഖലയിലെ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളെ പ്രധാന പാതകളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രയോജനകരവും സുസ്ഥിരവികസനം ഉറപ്പുവരുത്തുന്നതുമായ പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനം ജലവിഭവവകുപ്പ്മന്ത്രി മാത്യു.ടി.തോമസ് ഉദ്ഘാടനം ചെയ്തു. ആന്റോആന്റണിഎം.പി. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ ദേവി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം അനില്‍മേരി ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്തംഗം സതീഷ്ചാത്തങ്കേരി, ഗ്രാമപഞ്ചായത്തംഗങ്ങളായ ക്രിസ്റ്റഫര്‍ ഫിലിപ്പ്, ശാന്തമ്മ ആര്‍.നായര്‍, ഷൈനി ചെറിയാന്‍, റേച്ചല്‍തോമസ്,
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.കെ.പൊന്നപ്പന്‍, സണ്ണിതോമസ് , സോമന്‍ താമരച്ചാലില്‍, റോയിവര്‍ഗീസ്, രാമചന്ദ്രന്‍ നായര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ രാജമ്മ കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments