Skip to main content

റാന്നി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം 16ന്

റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 16ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ നിര്‍വഹിക്കും. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശശികല രാജശേഖരന്‍, മോഹന്‍രാജ് ജേക്കബ്, ബാബു പുല്ലാട്ട്, ബോബി എബ്രഹാം, റോസമ്മ സ്‌കറിയ, മണിയാര്‍ രാധാകൃഷ്ണന്‍, ബീന സജി, രവികല, ലേഖ സുരേഷ്, ഉഷാകുമാരി, തോമസ് തമ്പി, ജില്ലാ പഞ്ചായത്ത് അംഗം സൂസന്‍ അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയ് കുര്യാക്കോസ്, വാര്‍ഡ് അംഗം സി.ജി.വേണുഗോപാല്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി.ഉദയഭാനു, പി.ആര്‍ പ്രസാദ്, പ്രൊഫ.തോമസ് അലക്‌സ്, സമദ് മേപ്രത്ത്, ആലിച്ചന്‍ ആറൊന്നില്‍, ഷൈന്‍ ജി.കുറുപ്പ്, ജോണ്‍ സാമുവല്‍, ഫിലിപ്പ് കുരുടാമണ്ണില്‍, സജി ഇടിക്കുള, കെ.ആര്‍.ഗോപാലകൃഷ്ണന്‍, രാജേഷ് ആനമാടം, ബഹനാന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. 

സംസ്ഥാന സര്‍ക്കാരിന്റെ മാന്ദ്യവിരുദ്ധ പദ്ധതിയില്‍പ്പെടുത്തി ഏകദേശം അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ലാബ്, കാഷ്വാലിറ്റി, ജനറല്‍ വാര്‍ഡ് എന്നീ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുള്ളത്. 

ജില്ലയിലെ ഭിന്നശേഷിയു ള്ള കുട്ടികള്‍ക്കായി ദേശീയ ആരോഗ്യ ദൗത്യം കേരള സാമൂഹ്യസുരക്ഷാ മിഷന്‍ അനുയാത്രാപദ്ധതിയുമായി യോജിച്ച് നടപ്പാക്കുന്ന മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം, റാന്നി ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപ ചെലവില്‍ ആശുപത്രിക്ക് വേണ്ടി നിര്‍മിച്ച മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനം,  80 ലക്ഷം രൂപ മുടക്കി ആശുപത്രിക്ക് വേണ്ടി വാങ്ങുന്ന 25.50 സെന്റ് സ്ഥലത്തിന്റെ കരാര്‍ സമര്‍പ്പണം, റാന്നി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം, ആര്‍ബിഎസ്‌കെ നേഴ്‌സുമാര്‍ക്കുള്ള പരിശോധനാ കിറ്റുകളുടെ വിതരണം എന്നിവയും മന്ത്രി നിര്‍വഹിക്കും.       

(പിഎന്‍പി 3046/17)
 

date