Skip to main content

ദേശീയ ആരോഗ്യ ദൗത്യം : ജില്ലയില്‍ വിവിധ ഒഴിവുകള്‍

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍  ജില്ലയിലെ വിവിധ പദ്ധതികളിലെക്ക് താഴെ കൊടുക്കുന്ന തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍   നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്  :  യോഗ്യത : ബി.എസ്.സി ക്ലിനിക്കല്‍ സൈക്കോളജിയും മൂന്ന്  വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. ആര്‍.സി.ഐ രജിസ്‌ട്രേഷന്‍. പ്രായം:  2017  ഏപ്രില്‍ ഒന്നിന് 40 കവിയരുത്. പ്രതിമാസ ശമ്പളം : 19,240 രുപ.  ഒഴിവ് :   രണ്ട് (മൊബൈല്‍ ഇന്റര്‍ വെന്‍ഷന്‍ യൂനിറ്റ്) , ഒന്ന് (ഡി.ഇ.ഐ.സി)
ഫിസിയോതെറാപ്പിസ്റ്റ് : യോഗ്യത : ഫിസിയോ തെറാപ്പിയില്‍ ബിരുദം, മൂന്ന്  വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം. പ്രായം : 2017  ഏപ്രില്‍ ഒന്നിന് 40 കവിയരുത് . ശമ്പളം :  പ്രതിമാസം 16,980 രുപ. ഒഴിവ് :   ഒന്ന് (അട്ടപ്പാടി)
സ്‌പെഷല്‍ എജുക്കേറ്റര്‍  : യോഗ്യത: ഡിഗ്രിയും സ്‌പെഷല്‍ എജുക്കേഷനില്‍ ബി എഡും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. പ്രായം : 2017  ഏപ്രില്‍ ഒന്നിന് 40 കവിയരുത്.ശമ്പളം :  പ്രതിമാസം 16,180 രുപ. ഒഴിവ് :   രണ്ട് (മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ്), ഒന്ന് (അട്ടപ്പാടി)

ഡെവലമെന്റല്‍ തെറാപ്പിസ്റ്റ് :  യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റില്‍ പി ജി ഡിപ്ലൊമ/ഡിപ്ലൊമ. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം : 2017  ഏപ്രില്‍ ഒന്നിന് 40 കവിയരുത്. ശമ്പളം :  പ്രതിമാസം 16,180 രുപ. ഒഴിവ് :   രണ്ട് (മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ്), രണ്ട് (അട്ടപ്പാടി)
സോഷല്‍ വര്‍ക്കര്‍ :  യോഗ്യത: എം.എസ്.ഡബ്ള്‍.യു. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അട്ടപ്പാടി    മേഖലയിലുളളവര്‍ക്ക് മുന്‍ഗണന. പ്രായം : 2017  ഏപ്രില്‍ ഒന്നിന് 40 കവിയരുത്. ഒഴിവ് :   ഒന്ന് (അട്ടപ്പാടി).ശമ്പളം :  പ്രതിമാസം 16,500 രുപ.
ഒഡിയോമെട്രിക്ക് അസിസ്റ്റന്റ്:യോഗ്യത : ഡിപ്ലൊമ ഇന്‍ ഹിയറിങ്ങ് ലാങ്ഗ്വിജ് ആന്‍ഡ്   സ്പീച്ച്.(ഡി.എച്ച്.എല്‍.എസ്), ആര്‍.സി.ഐ രജിസ്‌ട്രേഷന്‍. പ്രതിമാസം   12,000 രുപ. 2017  ഏപ്രില്‍ ഒന്നിന് 40 കവിയരുത്. ഒഴിവ്: ഒന്ന്.

അപേക്ഷയ്‌ക്കൊപ്പം വയസ്സ്,  യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ - മെയില്‍ ഐ.ഡി. എന്നിവ നല്‍കണം.  കവറിനു പുറത്ത് തസ്തികയുടെ പേര്  രേഖപ്പെടുത്തണം. അപേക്ഷ ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനെജര്‍, എന്‍.എച്ച്.എം.(ആരോഗ്യകേരളം) , ഒന്നാം നില കുട്ടികളുടെ വാര്‍ഡ് (പഴയത്),ജില്ലാ ഹോസ്പിറ്റല്‍ കോംപൗണ്ട്, പാലക്കാട് - 678001 വിലാസത്തില്‍ നല്‍കണം. 

അപേക്ഷ നവംബര്‍ 20 വൈകീട്ട് അഞ്ചിനകം  നേരിട്ട് നല്‍കി രശീത് കൈപ്പറ്റുകയോ അല്ലെങ്കില്‍ രജിസ്‌റ്റ്രേഡായോ  നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ മൃീഴ്യമസലൃമഹമാ.ഴീ്.ശി ലോ 0491- 2504695 ലോ ലഭിക്കും.
 

date