Post Category
ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു
ചരിത്ര രേഖാ ശേഖരങ്ങള്‍ അപൂര്‍വ്വവും അമൂല്യവുമായ പുസ്തകങ്ങള്‍, കയ്യെഴുത്തു പ്രതികള്‍ തുടങ്ങിയവയുടെ സംരക്ഷണത്തിന് നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്‍ഡ്യ നല്‍കുന്ന ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. രേഖകളുടെ സംരക്ഷണത്തിനും കാറ്റലോഗിംഗിനും ഡിജിറ്റലൈസ് ചെയ്യുന്നതിനും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുളള സഹായത്തിന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും ംംം.ിമശേീിമഹമൃരവശ്‌ല.െിശര.ശി എന്ന വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷയുടെ രണ്ട് കോപ്പികള്‍ ജൂണ്‍ എട്ടിനകം ഡയറക്ടര്‍, ആര്‍ക്കൈസ് വകുപ്പ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ നളന്ദ, തിരുവനന്തപുരം -3 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2311547, 2313759
date
- Log in to post comments