കാര്‍ഷിക മേള
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിത്തോടനുബന്ധിച്ച് നടത്തുന്ന മേളയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വിജ്ഞാനപ്രദമായ എട്ട് സ്റ്റാളുകള്‍ ക്രമീകരിക്കുന്നു. കാഞ്ഞങ്ങാട് അലാമിപ്പളളിയില്‍ സജ്ഞമാക്കിയ പന്തലില്‍ കര്‍ഷകര്‍ക്ക് കൃഷിയിലെ നൂതന വിദ്യകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം ഉല്‍പ്പാദന ഉപാധികള്‍ വാങ്ങുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്, ആത്മ, പച്ചക്കറി വികസന പദ്ധതി, പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷന്, അഗ്മാര്‍ക്ക് ലാബ,് പ്ളാന്റ് ഹെല്‍ത്ത് ക്ളിനിക്ക്, വി.എഫ്.പി.സി.കെ, ജില്ലാ ഫാമുകള്‍ എന്നിവയാണ് സ്റ്റാളുകള്‍ തയ്യാറാക്കുന്നത്. 20 മുതല്‍ 25 വരെയുളള തീയതികളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനസമയം. പ്ലാന്റ് ഹെല്‍ത്ത് ക്ളിനിക്കില്‍ ചെടികളുടെ രോഗ കീട നിര്‍ണ്ണയം നടത്തി തല്‍സമയം പ്രതിവിധി നിര്ദ്ദേശിക്കുന്നതിനുളള സൗകര്യവും ഉണ്ടായിരിക്കും.
- Log in to post comments