Post Category
വിഷു ബമ്പര്‍ : നറുക്കെടുപ്പ് (ഇന്ന് 23)
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ നറുക്കെടുപ്പ് ഉത്ഘാടനവും, മണ്‍സൂണ്‍ ബമ്പര്‍ (BR-62) ന്റെ ടിക്കറ്റ് പ്രകാശനവും ഇന്ന് (മേയ് 23) ഉച്ചയ്ക്ക് 1.50 ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മേയര്‍ വി.കെ. പ്രശാന്ത് ശ്രീ ചിത്രാ ഹോം ആഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. 150 രൂപ മുഖവിലയുള്ള മണ്‍സൂണ്‍ ബമ്പര്‍ (BR-62) ന്റെ ഒന്നാം സമ്മാനം നാല് കോടി രൂപയാണ്. രണ്ടാം സമ്മാനം 20 ലക്ഷം രൂപാ വീതം അഞ്ച് പേര്‍ക്ക് (ഒരു കോടി), മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപാ വീതം അഞ്ച് പേര്‍ക്ക് (25 ലക്ഷം), നാലാം സമ്മാനം ഒരു ലക്ഷം രൂപാ വീതം (അവസാന അഞ്ചക്കത്തിന്) തുടങ്ങി ഒട്ടനവധി സമ്മാനങ്ങളുണ്ട്. അഞ്ച് പരമ്പരകളിലായി ടിക്കറ്റുകളുണ്ട്. നറുക്കെടുപ്പ് ജൂലൈ 18 ന് നടക്കും.
പി.എന്‍.എക്സ്.1916/18
date
- Log in to post comments