Skip to main content

മന്ത്രി ജില്ലയില്‍

    
    റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍  ഇന്നും(24) ഈ മാസം 26 നും  ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് രാവിലെ  10 ന്  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാ വികസന സെമിനാര്‍,  ഉച്ചകഴിഞ്ഞ് രണ്ടിന്   വലിയപറമ്പ വില്ലേജോഫീസ് ഉദ്ഘാടനം,  മൂന്നിന്  പടുവളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് -ഗ്രീന്‍ ഓഫീസ് പദ്ധതി ഉദ്ഘാടനം, വൈകീട്ട് നാലു മണിക്ക്  കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ കൈത്തറി കലോത്സവം, അഞ്ച് മണിക്ക് നീലേശ്വരം ബ്ലോക്ക് ഓഫീസ് പരിസരത്ത്  ഇഎംഎസ് സ്റ്റേഡിയം തറക്കല്ലിടല്‍ തുടങ്ങിയ പരിപാടികളില്‍  മന്ത്രി  പങ്കെടുക്കും.
    ഈ മാസം 26 ന് രാവിലെ 9.30 ന്   കാസര്‍കോട്  ജീവന്‍രക്ഷാ മാരത്തോണ്‍ ഓട്ടം  മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. 10.30 ന്   കാസര്‍കോട് പോര്‍ട്ട് ഓഫീസ് അങ്കണത്തില്‍  കാസര്‍കോട്  റവന്യൂ ഡിവിഷണല്‍  ഓഫീസ് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന്  പെരിയ വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം, വൈകീട്ട് ആറിന്   നീലേശ്വരം പടിഞ്ഞാറ്റം കൊവ്വലില്‍ വിദ്വാന്‍ പി കേളുനായര്‍ ട്രസ്റ്റ് അവാര്‍ഡ് ദാനം 27 ന്  വൈകീട്ട്  ചെറുവത്തൂര്‍ വയോജന വിശ്രമ കേന്ദ്രം  -പകല്‍വീട് ഉദ്ഘാടനം അഞ്ചിന് കൊടക്കാട്  എന്നീ  പരിപാടികളില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കും. 
                                 

date