എംഎല്‍എ ഫണ്ട്; 21 സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ് അനുവദിച്ചു
മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുള്‍ റസാഖിന്റെ പ്രത്യേക വികസനനിധിയിലുള്‍പ്പെടുത്തി 11 സ്‌കൂളുകള്‍ക്ക് ലാപ് ടോപ്പും പ്രിന്ററും അനുവദിച്ചു. കുമ്പള ഗ്രാമപഞ്ചായത്തിലെ പേരാല്‍ ജിഎല്‍പിഎസിന് മൂന്ന് ലാപ്‌ടോപ്പ് (93,000രൂപ), എന്‍മകജെ ഗ്രാമപഞ്ചായത്തിലെ കാട്ടുകുക്കെ എസ്എസ്എച്ച്എസിന് നാലു ലാപ്‌ടോപ്പ് (1,24,000 രൂപ), പൈവളിഗെ ഗ്രാമപഞ്ചായത്തിലെ കൂടല്‍മേര്‍ക്കള എ എല്‍പിഎസിന് മൂന്ന് ലാപ്‌ടോപ്പും ഒരു പ്രിന്ററും (98,900 രൂപ), പൈവളിഗെ ഗ്രാമപഞ്ചായത്തിലെ കയ്യാര്‍ എസ്ആര്‍എഎല്‍പിഎസിന് രണ്ടു ലാപ്‌ടോപ്പും ഒരു പ്രിന്ററും (67,900 രൂപ), എന്‍മകജെ ഗ്രാമപഞ്ചായത്തിലെ പഡ്രെ ജിഎച്ച്എസ്എസിന് നാലു ലാപ്‌ടോപ്പ് (1,24,000 രൂപ), എന്‍മകജെ ഗ്രാമപഞ്ചായത്തിലെ ഉക്കിനടുക്ക എഎല്‍പിഎസിന് മൂന്ന് ലാപ്‌ടോപ്പ് (93,000രൂപ), മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ ബങ്കര ജിഎച്ച്എസ്എസിന് എട്ട് ലാപ്‌ടോപ്പ് (2,48,000രൂപ), മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ വാമഞ്ചൂര്‍ ജിഎല്‍പിഎസിന് രണ്ട് ലാപ്‌ടോപ്പ് (62,000രൂപ), കുമ്പള ഗ്രാമപഞ്ചായത്തിലെ കുമ്പള ഹോളിഫാമിലി എഎസ്ബിഎസിന് രണ്ട് ലാപ്‌ടോപ്പ് (62,000രൂപ), കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാല്‍ ജിവിഎച്ച്എസ്എസിന് ഏഴ് ലാപ്‌ടോപ്പ് (2,17,000രൂപ), മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ ഉദ്യാവര്‍ ജിഎച്ച്എസ്എസിന് നാലു ലാപ്‌ടോപ്പ് (1,24,000രൂപ), മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ കുര്‍ച്ചിപ്പളള ജിഎച്ച്‌യുപിഎസിന് നാലു ലാപ്‌ടോപ്പും ഒരു പ്രിന്ററും (1,29,900രൂപ), മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ കുഞ്ചത്തൂര്‍ ജിഎച്ച്എസ്എസിന് നാലു ലാപ്‌ടോപ്പ് (1,24,000രൂപ), മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ ഉപ്പള എജെഎയുപിഎസിന് മൂന്നു ലാപ്‌ടോപ്പ് (93,000രൂപ), വൊര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ മുഡൂര്‍ എസ്എസ്എഎല്‍പിഎസിന് രണ്ട് ലാപ്‌ടോപ്പ് (62,000രൂപ), എന്‍മകജെ ഗ്രാമപഞ്ചായത്തിലെ നെല്‍ക്ക വിഎഎല്‍പിഎസിന് രണ്ട് ലാപ്‌ടോപ്പ് (62,000രൂപ) എന്‍മകജെ ഗ്രാമപഞ്ചായത്തിലെ കാട്ടുകുക്കെ ബിഎയുപിഎസിന് നാലു ലാപ്‌ടോപ്പ് (1,24,000രൂപ), കുമ്പള ഗ്രാമപഞ്ചായത്തിലെ ആരിക്കാടി എയുപിഎസിന് മൂന്ന് ലാപ്‌ടോപ്പ് (93,000രൂപ), മീഞ്ച ഗ്രാമപഞ്ചായത്തിലെ കുളൂര്‍ ജിഎല്‍പിഎസിന് രണ്ട് ലാപ്‌ടോപ്പ് (62,000രൂപ), മിയാപദവ് എസ്‌വിവിഎച്ച്എസിന് അഞ്ച് ലാപ്‌ടോപ്പ് (1,55,000രൂപ), മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ കുഞ്ചത്തൂര്‍ ജിഎല്‍പിഎസിന് മൂന്ന് ലാപ്‌ടോപ്പ് (93,000രൂപ) എന്നിങ്ങനെയാണ് ലാപ്‌ടോപ്പ് അനുവദിച്ചത്. പദ്ധതിക്ക് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.
- Log in to post comments