Post Category
കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു.
കുടുംബശ്രീ ജില്ലാമിഷനു കീഴില്‍ ഗ്രാമീണ മേഖലയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പഞ്ചായത്തുകളില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. ജില്ലക്കാരായ 18 നും 40 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്‍ഗണന നല്‍കും. വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം മെയ് 31ന് വൈകീട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ഓഫീസ്, സിവില്‍ സ്റ്റേഷന്, മലപ്പുറം എന്ന വിലാസത്തിലോ അയക്കണം. ഫോണ്‍ 0483 2733470.
date
- Log in to post comments