Post Category
ജില്ലാതല മേളയില്‍ പട്ടയങ്ങള്‍ കൈപ്പറ്റണം.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 28 രാവിലെ 10.13 ന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജില്ലാതല പട്ടയമേള നടക്കും. മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്നും 2017 ഡിസംബര്‍ മാസം വരെ വിധിയായിട്ടുളള പട്ടയങ്ങളുള്ള കൈവശ കുടിയാന്‍മാര്‍ വിധി പകര്‍പ്പും ഫോട്ടോ പതിച്ച ഏതെങ്കിലും അസ്സല്‍ തിരിച്ചറിയല്‍ രേഖയുമായി (ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്) മേളയില്‍ നേരിട്ടുവന്ന് കൈപ്പറ്റണമെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.ആര്‍.) അറിയിച്ചു.
date
- Log in to post comments