വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്‍.എല്‍.ബി / എം.എസ്. ഡബ്ല്യൂ/എം.എ/എം.എസ്.സി സൈക്കോളജി പി.ജിയാണ് യോഗ്യത. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അഞ്ച് വര്‍ഷത്തേയും കേസ് വര്‍ക്കര്‍ക്ക് മൂന്ന് വര്‍ഷത്തേയും പ്രവര്‍ത്തി പരിചയം വേണം. ഒരു വര്‍ഷത്തേക്കാണ് നിയമനം. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പ്രതിമാസം 22,000 രൂപയും കേസ് വര്‍ക്കര്‍ക്ക് 15,000 രൂപയും പ്രതിമാസ ഹോണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ മെയ് 29ന് രാവിലെ 10.30ന് യോഗ്യത, പ്രവര്‍ത്തി പരിചയം, ജനന തിയ്യതി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 828199959, 9846998909.
- Log in to post comments