Skip to main content

മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭകള്‍ക്ക് ശുചിത്വ മിഷന്‍ ഫണ്ട് അനുവദിച്ചു.

    ഈ വര്‍ഷത്തെ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനം ഭാഗമായി മഴക്കാല ശുചീകരണം പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡു ശുചിത്വ സമിതികള്‍ മുഖേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ശുചിത്വ മിഷന്‍ വിഹിതമായി 12 നഗരസഭകള്‍ക്കായി 23,95,000 രൂപ ഡി.ഡി. മുഖേന അനുവദിച്ചു (നല്‍കേണ്ടതിന്റെ 50% തുകയാണ് അനുവദിച്ചത്).
    2017-18 വര്‍ഷം മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ 12 നഗരസഭകള്‍ക്ക് 42,53,004 രൂപയും 94 ഗ്രാമ പഞ്ചായത്തുകള്‍ക്ക് 97,19,357 രൂപയും ശുചിത്വ മിഷന്‍ ഫണ്ടായി അനുവദിച്ചിരുന്നു.
    സെക്രട്ടറിമാര്‍ ഫണ്ട് വാര്‍ഡ് ശുചിത്വ സമിതികള്‍ക്ക് ഉടനെ കൈമാറേണ്ടതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു

date