Post Category
നിപ വൈറസ്: 11 പേരുടെ മരണം സ്ഥിരീകരിച്ചു
കേരളത്തില്‍ നിപ വൈറസ് മൂലം 11 പേര് മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എട്ടു പേര് കോഴിക്കോടും മൂന്നുപേര്‍ മലപ്പുറത്തുമാണ് മരിച്ചത്. കോഴിക്കോട് 10 ഉം മലപ്പുറത്ത് നാലും പേര്‍ക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്. 22 പേര് നിരീക്ഷണത്തിലാണ്. ഇതില്‍ 13 പേര് കോഴിക്കോടും ആറ് പേര് മലപ്പുറത്തും രണ്ടുപേര്‍ കോട്ടയത്തും ഒരാള്‍ തിരുവനന്തപുരത്തുമാണ്.
പി.എന്‍.എക്സ്.1979/18
date
- Log in to post comments