Post Category
ഓണത്തിന് ഒരു മുറം പച്ചക്കറി
കൊച്ചി: ഈവരുന്ന ഓണക്കാലത്തേക്ക് വിഷരഹിത കായ്ക്കറികള്‍ സ്വന്തം പുരയിടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ വിത്തുകള്‍ വൈറ്റില കൃഷിഭവനില്‍ തയ്യാറായിട്ടുണ്ട്. കൊച്ചിന് കോര്പ്പറേഷന് പരിധിയിലെ കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍, മെയ് 28 തിങ്കള്‍, 29 ചൊവ്വ, 30 ബുധന്‍ എന്നീ ദിവസങ്ങളില്‍ നേരിട്ട് ഹാജരായി കൈപ്പറ്റാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447512831.
date
- Log in to post comments