Post Category
28ന് ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ പൊതു അവധി
ഉപതെരഞ്ഞെടുപ്പ് ദിവസമായ മെയ് 28ന് ചെങ്ങന്നൂർ നിയോജകമണ്ഡലത്തിന്റെ പരിധിയിലുളള സർക്കാർ -അർദ്ധ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. മണ്ഡലത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെയും വ്യവസായ കേന്ദ്രങ്ങളിലെയും ഷോപ്സ് ആന്റ് കൊമേഴ്സ്യൽ ആക്ടിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് അന്നേദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. മണ്ഡലത്തിനുപുറത്ത് ജോലി ചെയ്യുന്ന മണ്ഡലത്തിലെ വോട്ടർമാരായ തൊഴിലാളികൾക്കും ശമ്പളത്തോടുകൂടി അവധി ആനുകൂല്യം നൽകേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
മണ്ഡലത്തിലെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ടിനുകീഴിൽ വരുന്ന സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കും.
പി.എൻ.എക്സ്.2017/18
date
- Log in to post comments