എസ്.എസ്.എല്‍.സി, പ്ലസ്ടു : എ. പ്ലസ് നേടിയവര്‍ക്ക് അനുമോദനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) തിരുവനന്തപുരം ജില്ലയിലെ കേരള കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡിലെ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കളില്‍ 2018 ലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെ സര്‍ട്ടിഫിക്കറ്റ് നല്കി അനുമോദിക്കുകയും കരിയര്‍ ഗൈഡന്‍സ് നല്‍കുകയും ചെയ്യും.
ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കളാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും, എസ്.എസ്.എല്‍.സി ബുക്കിന്റെ ഒന്നാമത്തെയും, അവസാനത്തെയും പേജിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, പ്ലസ്ടു സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നല്‍കണം. അപേക്ഷകള്‍ ജൂണ്‍ ഒന്നിന് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ്, തൊഴില്‍ ഭവന്, വികാസ് ഭവന് പി.ഒ., തിരുവനന്തപുരം 695033 എന്ന വിലാസത്തിലോ kile@kerala.gov.in, kiletvm@gmail.com എന്നീ ഇ-മെയിലുകളിലോ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2309012, 2308947, 9447262461.
പി.എന്‍.എക്സ്.2019/18
- Log in to post comments