Skip to main content

മണ്ഡലത്തിലെ വോട്ടർമാർ  അല്ലാത്ത  രാഷ്ട്രീയ പ്രവർത്തകർ മണ്ഡലം വിട്ട് പോകണം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തിച്ചേർന്നിട്ടുള്ള മണ്ഡലത്തിലെ വോട്ടർമാർ അല്ലാത്ത എല്ലാ രാഷ്ട്രീയ പ്രവർത്തകരും പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് (മെയ് 26ന്) വൈകിട്ട് ആറുമണിക്ക് ശേഷം ചെങ്ങന്നൂർ മണ്ഡലം വിട്ടുപോകേണ്ടതാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ടി.വി.അനുപമ അറിയിച്ചു. 

 

(പി.എൻ.എ 1101/ 2018) 

 

date