Post Category
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം: സമാപന പരിപാടികള്‍ തത്സമയം
പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളന ദൃശ്യങ്ങള്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൊബൈല്‍ ആപ്പ് ആയ പിആര്‍ഡി ലൈവിലും (PRD LIVE), www.prd.kerala.gov.in എന്ന വെബ്സൈറ്റിലും തത്സമയം ലഭിക്കും. സമാപന സമ്മേളനത്തിനുശേഷം സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍ 425 ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്ന 'മണ്ണും വിണ്ണും' എന്ന മെഗാഷോയും തത്സമയം ലഭ്യമാവും.
ഗോത്ര പാരമ്പര്യമുണര്‍ത്തുന്ന നാടന്‍ കലാരൂപങ്ങളുടെയും അനുഷ്ഠാന കലകളുടെയും അകമ്പടികളോടെയാണ് 425 കലാകാരന്മാര്‍ ഈ മെഗാഷോയില്‍ അണിനിരക്കുന്നത്. വനംവകുപ്പിന്റെയും ഫോക് ലോര്‍ അക്കാദമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും സാങ്കേതിക സഹകരണത്തോടെയാണ് മെഗാഷോ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
പി.എന്‍.എക്‌സ്.2073/18
date
- Log in to post comments