Skip to main content

സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തി'ുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ്     പരിശീലനം നല്‍കു വിദ്യാതീരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിന് ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85ശതമാനം  മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അല്ലെങ്കില്‍ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. 
    അപേക്ഷാ ഫോറം ഫിഷറീസ് ജില്ലാ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂ 5  ന് മുമ്പായി കുമളിയിലുളള ഫിഷറീസ് ജില്ലാ ആഫീസില്‍ സമര്‍പ്പിക്കണം.  ഒരു വിദ്യാര്‍ത്ഥിക്ക് ഒരുതവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാവുകയുളളു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ 04869 222 326.

date