Skip to main content

നിപ വൈറസ് ജാഗ്രത: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി.

നിപ വൈറസ് വ്യാപന ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ എതെങ്കിലും തരത്തില്‍ രോഗ സംശയമുള്ളവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കുന്നതിന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി. കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നിന്നുള്ള 50 ആംബുലന്‍സ് ഡ്രൈവര്‍മാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ഇതില്‍ നിന്ന് അഞ്ചു പേരെ തെരഞ്ഞെടുത്താണ് നിപ യുമായി ബന്ധപ്പെട്ടുള്ള അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള ആംബുലന്‍സില്‍ ഡ്രൈവര്‍മാരായി ഉപയോഗിക്കുക. ഇവര്‍ക്ക് ആവശ്യമായ പി.പി. കിറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഗൗണ്‍, എന്‍.95, തുടങ്ങിയവ ഉള്‍പ്പെട്ടതാണ് കിറ്റുകള്‍. തിരൂര്‍,പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, മഞ്ചേരി, നിലമ്പൂര്‍ തുടങ്ങിയ തിരൂര്‍ റവന്യൂ ഡിഷിഷന്‍ കേന്ദ്രീകരിച്ചാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുക. നിപ്പ സര്‍വൈലന്‍സ് നോഡല്‍ ഓഫിസര്‍ ഡോ.ശ്രീബിജു ക്ലസ്സെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന മുഖ്യ പ്രഭാഷണം നടത്തി. ഡപ്യുട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

 

date