Skip to main content

ദേശീയമാധ്യമദിനം സെമിനാര്‍ ഇന്ന്

    ദേശീയമാധ്യമദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്  പ്രസ് ക്ലബ്ബുമായി ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് (16) രാവിലെ  10.30 ന് കാസര്‍കോട് പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ നിര്‍ഭയമാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവി എന്ന വിഷയം പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ എം എ റഹ്മാന്‍ അവതരിപ്പിക്കും. ജില്ലാ പോലീസ് സൂപ്രണ്ട് കെ ജി സൈമണിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ്ബ് പ്രസിഡന്റ്  ടി എ ഷാഫി  മോഡറേറ്ററായിരിക്കും. പ്രസ് ക്ലബ്ബ്  സെക്രട്ടറി വിനോദ് പായം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി സുരേശന്‍, കന്നട മാധ്യമപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, മാതൃഭൂമി  ബ്യൂറോ ചീഫ് വിനോയ് മാത്യു, ഏഷ്യാനെറ്റ് ബ്യൂറോ റിപ്പോര്‍ട്ടര്‍  മുജീബ് റഹ്മാന്‍ എന്നിവര്‍  സംസാരിക്കും.

date