പെട്രോള്‍ പമ്പുകളില്‍ തീര്‍ഥാടകര്‍ക്കായി സൗകര്യമൊരുക്കണം : ജില്ലാ കലക്ടര്‍
തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തില്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ശബരിമല പാതയിലെ പെട്രോള്‍ പമ്പുടമകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. തീര്‍ഥാടനം പ്രമാണിച്ച് എല്ലാ പമ്പുകളിലും ആവശ്യത്തിന് കുടിവെള്ളം, വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങള്‍ എന്നിവ ഉണ്ടെന്ന് എല്ലാ പമ്പുടമകളും ഉറപ്പുവരുത്തണം. തീര്‍ഥാടകര്‍ വഴി ചോദിക്കാന്‍ ഏറെ ആശ്രയിക്കുന്ന പെട്രോള്‍ പമ്പുകളില്‍ ജീവനക്കാര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു. ഡിജിറ്റൈസേഷന്‍റെ ഭാഗമായി പമ്പുകളില്‍ ആധുനിക സംവിധാനത്തിലൂടെ പണം നല്‍കുവാനുള്ള സംവിധാനം ഒരുക്കണം.പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണത്തിന് പെട്രോള്‍ പമ്പ് തൊഴിലാളികളും പങ്കാളികളാകണം. പ്ലാസ്റ്റിക് ബാഗുകള്‍ വാങ്ങി പകരം തുണി സഞ്ചികള്‍ നല്‍കുന്ന പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു. പത്തനംതിട്ട, പന്തളം, പത്തനാപുരം, തിരുവല്ല, ഏനാത്ത് തുടങ്ങിയ സ്ഥലങ്ങളിലെ പമ്പുടമകള്‍ യോഗത്തില്‍ പങ്കെടുത്തു. (പിഎന്‍പി 3056/17)
- Log in to post comments