Skip to main content

ഇ-പോസ് : ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി 

 

ഇ-പോസ് മെഷീന്‍ വഴിയുള്ള റേഷന്‍ വിതരണത്തില്‍ സെര്‍വറുമായുള്ള ബന്ധത്തില്‍ കാലതാമസം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാവശ്യമായ നടപടി പൊതുവിതരണ വകുപ്പ് സ്വീകരിച്ചു വരുന്നതായും ഡയറക്ടര്‍ അറിയിച്ചു.  പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

ശനിയാഴ്ചകളിലും മാസാവസാനവുമാണ് കാലതാമസം ഉണ്ടാകുന്നത്.  റേഷന്‍ കാര്‍ഡുടമകള്‍ കൂട്ടത്തോടെ മേല്‍പറഞ്ഞ ദിവസങ്ങളില്‍ കടയില്‍ എത്തുന്നതാണ് കാരണമെന്ന് വിലയിരുത്തുന്നു. ശനിയാഴ്ചകളിലും മാസാവസാന ദിവസങ്ങളിലും കൂട്ടത്തോടെ റേഷന്‍ കടയില്‍ എത്തുന്നതിന് പകരം മാസത്തിലെ മറ്റു ദിവസങ്ങളിലും എത്തി സാധനങ്ങള്‍ വാങ്ങണമെന്ന് അറിയിച്ചു.  മേയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ അഞ്ച് വരെ നീട്ടിയിട്ടുണ്ട്.

പി.എന്‍.എക്‌സ്.2143/18

date