Skip to main content

1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

 

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.  ഇതിനായുള്ള ലേലം ജൂണ്‍ അഞ്ചിന് റിസര്‍വ്വ് ബാങ്കിന്റെ മുംബൈ ഓഫീസില്‍ നടക്കും.  ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് പ്രോഗ്രാം അനുസരിച്ചാണ് ലേലം നടക്കുക.  10 കൊല്ലം കാലാവധിയുള്ള സെക്യൂരിറ്റികളാണ് ലേലം ചെയ്യുക.  മത്സരാടിസ്ഥാനത്തിലുള്ള ബിഡുകള്‍ ജൂണ്‍ അഞ്ചിന് ഇ-കൂബര്‍ സംവിധാനം വഴി  നല്‍കണം. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും   (എസ്.എസ്.1/223/2018 ഫിന്‍. തീയതി 01.06.2018) വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദര്‍ശിക്കുക.

പി.എന്‍.എക്‌സ്.2151/18

date