ജൈവവൈവിധ്യ ഉദ്യാനം: സംസ്ഥാനതല അവാര്‍ഡ് പ്രഖ്യാപിച്ചു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ക്ക് സംസ്ഥാനതല പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫലകവും പ്രശസ്തിപത്രവും, പാരിതോഷികവും അടങ്ങുന്നതാണ് പുരസ്കാരം. ആദ്യ മൂന്ന് സ്ഥാനം നേടിയ വിദ്യാലയങ്ങള്‍ക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 20,000 രൂപ ലഭിക്കും. കണ്ണൂരിലെ കാനാട് എല്‍.പി സ്കൂള്‍ ഒന്നാം സ്ഥാനവും ഇടുക്കി അടിമാലി ഗവ.ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും പാലക്കാട് മംഗലം ഗാന്ധി സ്മാരക യു.പി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. തിരുവനന്തപുരം ആനാട് ഗവ. എല്‍.പി സ്കൂളിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.
പുരസ്കാരങ്ങള്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ഹരിതോത്സവം സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ നല്‍കും. ജില്ലകളില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയ വിദ്യാലയങ്ങള്‍ക്ക് ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ സമ്മാനം നല്‍കും.
പി.എന്‍.എക്സ്.2153/18
- Log in to post comments