ഭിന്നശേഷിക്കാരുടെ ക്ഷേമം: ധനസഹായത്തിന് അപേക്ഷിക്കാം
ആലപ്പുഴ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്ന ദീനദയാൽ ഡിസേബിൾഡ് റീഹാബലിറ്റേഷൻ സ്കീം പ്രകാരമുള്ള ധനസഹായ പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. അംഗപരിമതർക്ക് വൈകല്യസ്വഭാവമനുസരിച്ച ആധുനിക സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ധനസഹായം നൽകുന്ന സ്കീം ഓഫ് അസിസ്റ്റൻസ് ടു ഡിസേബിൾഡ് ഫോർ പർച്ചേസ്/ഫിറ്റിങ്സ് ഓഫ് ഏയ്ഡ്സ്/അപ്ലയൻസസ്, മദ്യത്തിനും മയക്കുമരിന്നും അടിമകളായിട്ടുള്ളവരുടെ ചികിത്സ, പുനരധിവാസം എന്നിവ ലക്ഷ്യമാക്കിയ ഇൻഗ്രേറ്റഡ് സ്കീം ഫോർ റിഹാബിലിറ്റേഷൻ ഓഫ് അഡിക്ട്സ്, ഇന്റഗ്രേറ്റഡ് ഫോർ ഓർഡർ പേഴ്സൺസ് എന്നീ സ്കീമുകളിലെ വിവിധ പദ്ധതികൾക്കാണ് അപേക്ഷിക്കാവുന്നത്. ഇവ നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/സംഘടനകൾ ധനസഹായത്തിന് ഓൺലൈൻ വഴി അപേക്ഷിക്കണം. വിശദവിവരം www.sid.kerala.gov.in, www. socialjustice.nic.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കണം.
(പി.എൻ.എ 1171/ 2018)
- Log in to post comments