Post Category
അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റുടെ ഒഴിവ്
കൊച്ചി: മഹാരാജാസ് കോളേജിലെ 2018- 19 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ താല്‍ക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് എന്നിവയില്‍ ഡിപ്ലോമ അഥവാ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്വര്‍ക്കിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്, മലയാളം) എന്നിവയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ആറാം തീയതി രാവിലെ 11-ന് കോളേജില്‍ അഭിമുഖത്തിന് ഹാജരാവണം.
date
- Log in to post comments